06:51am 10 November 2026
NEWS
വായന കൊണ്ട് ലഹരിക്കുമ്പോൾ ജീവിതം സാർത്ഥകമാകുന്നു സി രാധാകൃഷ്ണൻ
25/06/2025  07:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വായന കൊണ്ട് ലഹരിക്കുമ്പോൾ ജീവിതം സാർത്ഥകമാകുന്നു  സി രാധാകൃഷ്ണൻ

വായന എന്ന ലഹരിയെ മനുഷ്യൻ സ്വീകരിക്കുമ്പോൾ ജീവിതം അർത്ഥപൂർണ്ണമാകും  എന്നും രാസ ലഹരികൾ ജീവിതത്തെ കാർന്നു തിന്നുന്നുവെന്നും പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ  അഭിപ്രായപ്പെട്ടു . ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് അവനോട് തന്നെയാണ്.  വായന കൊണ്ടാണ് ഓരോ വ്യക്തിയും അവനോട് തന്നെ ചോദ്യങ്ങൾ ചോദിക്കുവാൻ പ്രാപ്തനായി തീരുന്നത്. പൊന്നാനി എ വി ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ തുടങ്ങിയ വായന തനിക്കിന്നും ലഹരി ആണെന്നും മറ്റു ലഹരികൾ ആകർഷിക്കാത്തത് വായനയുടെ ലഹരി മനസ്സിൽ ഉള്ളതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.  സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "വായന എന്ന ലഹരി" പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

പ്രശസ്ത നിരൂപകൻ എം തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനായി ജനിച്ചതുകൊണ്ടു മാത്രം കാര്യമായില്ലന്നും  മനുഷ്യത്വം ഉണ്ടാകണമെങ്കിൽ വായന വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. ഡോ ടി എസ് ജോയ്, പികെ സജീവൻ,  സിപി ജോയ്  ഷൈജു കേളന്തറ തുടങ്ങിയവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img